കണ്ണൂർ: മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് വയനാട് ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് കോൺഗ്രസ് ചിറക്കൽ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ് പറഞ്ഞു.തളാപ്പ് കാസാ മറീനയിൽ ദീപാജ്ഞലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടകൈയിൽ ഉരുൾ കവർന്നെടുത്ത പ്രിയപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ടി.ജയകൃഷ്ണൻ, കല്ലിക്കോടൻ രാഗേഷ്, കെ.മോഹനൻ, പി.ഒ.ചന്ദ്രമോഹൻ, വിഹാസ് അത്താഴക്കുന്ന്, രഗേഷ് കുഞ്ഞിപ്പള്ളി, സുനീഷ് , കെ.പി.ജോഷിൽ, അനുരൂപ് പൂച്ചാലി, വി.സി രാധാകൃഷ്ണൻ, സി വി സുമിത്ത്, കാട്ടാമ്പള്ളി രാമചന്ദ്രൻ, എൻ.വി.പ്രദീപ്, ആശാ രാജീവൻ, ഉഷാകുമാരി, യു.ഹംസ ഹാജി, വസന്ത് പള്ളിയാംമൂല എന്നിവർ പ്രസംഗിച്ചു.