anusmaranam

പയ്യന്നൂർ : കോറോം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എ. വി.നാരായണ പൊതുവാൾ അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. കാനായിയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കോറോം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഫൽഗുനൻ അനുസ്മരണ പ്രഭാഷണം നടത്തി.വി.സി നാരായണൻ, കെ.വി.ഭാസ്ക്കരൻ, എൻ.വി.രഘുനാഥ്, പി.എം.സദാനന്ദൻ , ദാമോദരൻ നമ്പൂതിരി ,കച്ചേരി രമേശൻ, കെ.വി.മോഹനൻ, ടി.വി.പുഷ്പ, രജനിരമേശൻ, കെ.ടി.ഹരീഷ്, സി പി.ഭരത് , സുരേഷ് കാനായി, രജിത്ത് മണിയറ പ്രസംഗിച്ചു. ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകരായ പി.വി.ഗോപാലൻ, പി.വി.കരുണാകരൻ, തങ്കം കരുണാകരൻ, കൂടത്തിൽ ജാനകി, ഇബ്രാഹിംകുട്ടി, പി.എ.മുഹമ്മദ് കുഞ്ഞി എന്നിവരെയും റിട്ടി. അസിസ്റ്റന്റ് കേണൽ പി. കമലാക്ഷനെയും ആദരിച്ചു.