karthambu

. കാഞ്ഞങ്ങാട്: മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന എം കർത്തമ്പുവിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണവും അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബ് പരിസരത്ത് കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ കെ.രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു. അനീഷ് ആലിങ്കാൽ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയകമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ, ശിവജി വെള്ളിക്കോത്ത്, അജാനൂർ ലോക്കൽ സെക്രട്ടറി വി.വി.തുളസി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, പി.മനോജ് കാരക്കുഴി എ.ദാമോദരൻ എന്നിവർ സംസാരിച്ചു. കെ.വി. രാജീവൻ സ്വാഗതം പറഞ്ഞു.രാവിലെ നടന്ന പ്രഭാത ഭേരിയിൽ ഏരിയ കമ്മിറ്റിയംഗം ശിവജി വെള്ളിക്കോത്ത് പതാക ഉയർത്തി.