aravath-

പാലക്കുന്ന്: വയനാട്ടിലെ ദുരിത ബാധിതർക്ക്‌ വേണ്ടി പാലക്കുന്ന് കഴകം അരവത്ത് പ്രാദേശികസമിതി വക പുതുവസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് ക്ഷേത്രസ്ഥാനികൻ രവീന്ദ്രൻ കളക്കാരൻ കേരള സ്കൗട്ട്സ് ആൻഡ് ഗെയ്ഡ്സ് സംസ്ഥാന കമ്മീഷണർ അജിത് സി കളനാടിന് കൈമാറി. പ്രാദേശികസമിതി പ്രസിഡന്റ്‌ സതീശൻ ചിറക്കാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭരതൻ കുതിരക്കോട്, കെ.വി.സുരേഷ് കുമാർ, മോഹനൻ നന്ദനം എന്നിവർ സംസാരിച്ചു. പ്രളയ, കൊവിഡ് കാലങ്ങളിൽ നാട്ടിലെ കൂട്ടായ്‌മകൾ സമാഹരിച്ച സഹായ വസ്തുക്കൾ അർഹരായവരിലേക്ക് എത്തിച്ച ജാഗ്രതാ മികവ് പരിഗണിച്ചാണ് ചന്ദ്രഗിരി റോവർ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ ഈ ദൗത്യം ഏൽപ്പിച്ചത്. നിശ്ചിതസമയ പരിധിയിൽ ഏൽപ്പിക്കുന്ന സഹായസാധനങ്ങൾ വയനാട്ടിൽ നേരിട്ട് എത്തി അർഹരായവരെ ഏൽപ്പിക്കുമെന്ന് അജിത് അറിയിച്ചു.