ഇരിട്ടി:മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. മജീദ് അദ്ധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സണ്ണി ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി.ഹുബൈബ് ഹുദവി പ്രാർത്ഥന നടത്തി
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി,മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ,എം.കെ.മുഹമ്മദ് വിളക്കോട്, സി അബ്ദുല്ല, എം.പി.അബ്ദുറഹിമാൻ, ഒമ്പാൻ ഹംസ,പൊയിലൻ ഇബ്രാഹിം ഹാജി , എം.കെ.ഹാരിസ് ,പി വി ഇബ്രാഹിം ,എം ഗഫൂർ മാസ്റ്റർ, ഇ കെ അബ്ദുറഹിമാൻ,കെ.പി.റംഷാദ് . ഫവാസ് പുന്നാട് , പി.കെ.ബൽക്കീസ് , എം.എം.നൂർജഹാൻ , അബ്ദുൽസലാം പെരുന്തയിൽ , സമീർ പുന്നാട് , വി.പി.അബ്ദുൽ റഷീദ്, കുന്നത്ത് അബ്ദുറഹിമാൻ ,ഷമൽ വമ്പൻ പ്രസംഗിച്ചു.