പെരിയ: കേരള കേന്ദ്ര സർവകലാശാല എക്കണോമിക്സ് പഠന വിഭാഗവും കേരള എക്കണോമിക് അസോസിയേഷനും സംയുക്തമായി ബേസിക് എക്കണോമെട്രിക്സ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ശില്പശാലക്ക് തുടക്കം. സബർമതി ഹാളിൽ വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. എക്കണോമിക്സ് വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ.ഡി.സ്വാമി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള എക്കണോമിക് അസോസിയേഷൻ ട്രഷറർ ഡോ. എസ്.കെ. ഗോഡ്വിൻ, വൈസ് പ്രസിഡണ്ട് ഡോ. റജുന, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഹരികുറുപ്പ് കെ.കെ. സെഷൻ കൈകാര്യം ചെയ്തു. ശില്പശാല 27ന് സമാപിക്കും.