പാലക്കുന്ന് : മഴക്കാലം തുടങ്ങിയാൽ കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്‌ഫോമിൽ വഴുക്കലിനെ തുടർന്ന് ഓരോ ദിവസവും വീണ് പരുക്ക് പറ്റുന്നവരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ടൈൽസ് പാകി തുടങ്ങി. വഴുക്കൽ കൂടുതലുള്ള റെയിൽവേ ഗേറ്റിന് വടക്ക് ഭാഗത്തെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിൽ ഇതിന് മുന്നോടിയായി കോൺക്രീറ്റ് പണി തുടങ്ങി.ആറടി വീതിയിലാണ് ടൈൽസ് ഇടുന്നത്. ആകെ
9000 ചതുരശ്ര അടി ടൈൽസ് പാകുമെന്നാണ് അധികൃതർ അറിയിച്ചത്. ആളുകൾ വീണു പരിക്കേൽക്കുന്നത് പതിവായതിനെ തുടർന്ന് സന്നദ്ധ സംഘടനകൾ വെള്ളം ചീറ്റിയും കുമ്മായം വിതറിയും മുൻവർഷങ്ങളിൽ പ്ലാറ്റ്‌ഫോം വൃത്തിയാക്കിയിരുന്നു. തെക്കുഭാഗത്തും അടിയന്തിരമായി ടൈൽസ് പാകി അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.