league
ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തുന്നു.

തൃക്കരിപ്പൂർ: പേക്കടം മുസ്ലീംലീഗ് ഓഫീസിനായി പെരിയോത്ത് നിർമ്മിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. ചെയർമാൻ എൻ. റാഫി അദ്ധ്യക്ഷത വഹിച്ചു. അൻവർ തങ്ങൾ പ്രാർത്ഥന നടത്തി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ, വി.വി. അബ്ദുള്ള ഹാജി, ടി.പി. അഹമ്മദ് ഹാജി, പി.കെ.എം. കുട്ടി, ശംസുദീൻ ആയിറ്റി, അബ്ദുള്ള ജൂബിലി, സജ്ജാദ് പെരിയോത്ത്, ടി.എസ്. നജീബ്, എം.ടി.പി. നിബ്രാസ്, അസറുദ്ദീൻ മണിയനോടി, വി.പി.പി ഷുഹൈബ്, മെഹബൂബ് ആയിറ്റി, എൻ. സഹൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മുസ്ലീംലീഗ് നേതാക്കളായ ഇ.കെ. അഹമ്മദ് കുഞ്ഞി ഹാജി, എം.എസ്. ഹമീദ് എന്നിവരെ മുനവ്വറലി ശിഹാബ് തങ്ങൾ ആദരിച്ചു.