smrithi
അഡ്വ. പി. കൃഷ്ണൻ നായർ സ്മൃതിസംഗമം ചരിത്രകാരൻ ഡോ. സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: സോഷ്യലിസ്റ്റ് പാർട്ടി നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ അഡ്വ. പി. കൃഷ്ണൻ നായരുടെ 60-ാമത് അനുസ്മരണ ദിനത്തിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു. വണ്ണാർവയൽ പി. കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ ഓർമ്മയുടെ അറുപതാണ്ടിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പി. കൃഷ്ണൻ നായരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നുനടന്ന സ്മൃതിസംഗമം ചരിത്രകാരൻ ഡോ. സി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പി. പദ്മനാഭൻ അദ്ധ്യക്ഷനായി. ഈശ്വരൻ എമ്പ്രാന്തിരി, പി. കുഞ്ഞമ്പുനായർ, പി. കരുണാകരൻ നായർ, അനിൽ പുളിക്കാൽ, ഉണ്ണികൃഷ്ണൻ മധുരമ്പാടി, പി. പരമേശ്വരൻ, ശശിധരൻ കണ്ണാങ്കോട്ട്, വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രന്ഥാലയത്തിൽ പുസ്തക സമർപ്പണ ചടങ്ങ് നടന്നു. നിരവധി പേർ പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലേക്ക് കൈമാറി.