തലശ്ശേരി: ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പിന് ടെമ്പിൾഗേറ്റ് ശ്രീനാരായണ ഹാളിൽ തുടക്കമായി. സ്‌പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് കെ.പി മോഹനൻ എം.എൽ.എ, പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സെൻസായ് ഡോ. കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റിൻഷി പി.പി ശ്രീജിത്ത്, റിൻഷി എം.എം വിപിൻ സംസാരിച്ചു. സെൻസായ് ജിയോൺ വിനോദ് സ്വാഗതവും സെൻസായ് രജനീഷ് നന്ദിയും പറഞ്ഞു. കത്ത, കുമിത്തെ വിഭാഗങ്ങളിൽ വേൾഡ് കരാത്തെ ഫെഡറേഷന്റെ നിയമാവലി അനുസരിച്ചാണ് മത്സരം നടന്നത്. വിജയികൾക്ക് ഒക്ടോബർ 5, 6 തീയ്യതികളിൽ നടക്കുന്ന കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.