bala
ബാലസംഘം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതിയിൽ ശിശുവികസനങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ബാലസംഘം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജിതിൻ രാവണേശ്വരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രവിഷ പ്രമോദ്, പ്രസിഡന്റ് എം. അനുരാഗ്, കൺവീനർ പി.കെ നിഷാന്ത്, കോഡിനേറ്റർ ഋഷിത സി. പവിത്രൻ, വൈസ് പ്രസിഡന്റ് ഇ. ശ്രീഹരി, എം. ബാലകൃഷ്ണൻ, യതീഷ് വരിക്കാട്ട്, ഏരിയാ കൺവീനർ ടി.പി രാജേഷ്, കോഡിനേറ്റർ എൻ. പ്രിയേഷ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.കെ മഞ്ജിഷ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി പി. സ്നേഹ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: രേവതി കൊളവയൽ (സെക്രട്ടറി), ആർ. തേജസ് (പ്രസിഡന്റ്), ടി.പി രാജേഷ് (കൺവീനർ), എൻ. പ്രിയേഷ് (കോ‌ർഡിനേറ്റർ).