ചെറുവത്തൂർ : കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം 20 മുതൽ 22 വരെ കൊടക്കാട് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 20ന് വൈകുന്നേരം നാലിന് കയ്യൂർ രക്തസാക്ഷി മണ്ഡപ സന്ദർശനവും തുടർന്ന് കയ്യൂർ രക്തസാക്ഷി സ്‌മൃതി സംഗമവും നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരികരിച്ചു. കയ്യൂരിൽ സി പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ, സി പി.എം ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ.സുധാകരൻ, ടി. നാരായണൻ, പി.കുഞ്ഞിക്കണ്ണൻ, കയനി കുഞ്ഞിക്കണ്ണൻ, എം.ശാന്ത, എം.ബാലകൃഷ്ണൻ, രാധാകൃഷ്‌ണൻ പള്ളിക്കൈ, കെ.രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.രാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം.രാജഗോപാലൻ എം.എൽ.എ (ചെയർമാൻ), കെ.രാധാകൃഷ്ണൻ (കൺവീനർ).