മേഴ്സി ചാൻസ് പരീക്ഷാ ഫലം
മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2014 -2016 അഡ്മിഷൻ) നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 16 വരെ ഓൺലൈൻ ആയി സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി.എഡ്യൂക്കേഷൻ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 17വരെ ഓൺലൈനായി അപേക്ഷിക്കാം.അഞ്ചാം സെമസ്റ്റർ എം.സി.എ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്/ മേഴ്സി ചാൻസ്) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.