mla-

ഉദുമ:രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക,ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എസ്.വി.നടരാജന്റെ സ്മരണക്ക് സഹൃദയ സ്വയം സഹായ സംഘം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു. പെരുമ്പള സഹകരണബാങ്ക് ഹാളിൽ സി എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ, രാഷ്ട്രീയ പ്രവർത്തകൻ ചന്ദ്രൻ കൊക്കാലിന് എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്.വി.അശോക് കുമാർ, എ.വി.ശ്രീധരൻ, ടി. അമ്പു വറത്തോട് എന്നിവരെയും ആദരിച്ചു. പഞ്ചായത്തംഗം ഇ.മനോജ്‌ കുമാർ, ടി.ജാനകി, സി മണികണ്ഠൻ, ടി.വിനോദ് കുമാർ, കെ. കുമാരൻ, എ.നാരായണൻ നായർ, എ.രാഘവൻ എന്നിവർ സംസാരിച്ചു. സി വി.സുനിൽ കുമാർ നന്ദി പറഞ്ഞു. തുടർന്ന് ചന്ദ്രൻ കരുവാക്കോടിന്റെ സോളോ ഡ്രാമയും അരങ്ങേറി.