thaft

കാസർകോട്: ആദൂർ ബോവിക്കാനം പൊവ്വൽ, മാസ്തിക്കുണ്ടിലെ പ്രവാസി നൗഫലിന്റെ വീട്ടിലും കവർച്ച. വീട്ടുകാർ കല്യാണത്തിനു പോയ തക്കത്തിൽ വീടു കുത്തിത്തുറന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ, പതിനായിരത്തോളം രൂപ, റാഡോ വാച്ച് എന്നിവ കവർന്നു.വീട്ടിൽ നൗഫലിന്റെ ഭാര്യ താഹിറയും മക്കളും വ്യാഴാഴ്ച‌ വീടുപൂട്ടി തളിപ്പറമ്പിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിനു പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.