കാഞ്ഞങ്ങാട്: ആഗസ്ത് 7 മുതൽ11 വരെ പാലക്കാട് പങ്കജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോട് ടീം തിരഞ്ഞെടുപ്പും ജേഴ്സി വിതരണവും കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ ബോക്സിംഗ് ടീം സിക്രട്ടറി കെ.ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ബി.എസ്. രേഖ, അജയ് കുമാർ നെല്ലിക്കാട്ട്, മുൻ ബോക്സർ നൗഷീം, നാരായണൻ കുട്ടി, മനോജ്, ദുർഗ്ഗാ ഹയർ സെക്കൻഡറി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ്, പി.ജി.ബി വെജിറ്റബിൾസ്, ഇൻസ്റ്റാ ബേക്ക് ആൻഡ് കൂൾ, ഐ കാർഡ് ട്രോഫി എന്നിവരാണ് സ്‌പോൺസർമാർ. മുൻ ബോക്സർ ഷമീം, വിജയകൃഷ്ണൻ മാസ്റ്റർ എന്നിവർ ജഴ്സി വിതരണം ചെയ്തു.