snahachangala

പാനൂർ : ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് ഐക്യദാർഢ്യവുമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌നേഹച്ചങ്ങല സംഘടിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി വിദ്യാർത്ഥികൾ മൗനമാചരിച്ചു.തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈകൾ ചേർത്ത് പിടിച്ച് സ്‌നേഹച്ചങ്ങല തീർത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. അമൃത ചന്ദ്ര, കെ.മുഹമ്മദ് സജീദ്, ടി.ഷിമിത്ത്, മൃദുല ചന്ദ്ര, ടി.ജോഷി , പി.സ്മിത , സി വി.ജമിത സംസാരിച്ചു. എം.അബ്ദുല്ല , പ്രജിഷ വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.