പയ്യന്നൂർ: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരം, ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. പയ്യന്നൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റ് അനുവദിക്കാനുള്ള പ്രൊപ്പോസലുകൾ 16 ന് മുമ്പായി പയ്യന്നൂർ സബ് ആർ.ടി ഓഫീസിൽ സമർപ്പിക്കണം. ഇവ ജനകീയ സദസ്സിൽ ചർച്ച ചെയ്യും.സദസ്സിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ദേശീയപാത പ്രതിനിധികൾ, റസിഡൻറ്‌സ് അസോസിയേഷൻ, ബസുടമകൾ, മോട്ടോർ തൊഴിലാളി സംഘടനാ നേതാക്കൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.