ഇരിട്ടി: ഈ വർഷത്തെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷ പരിപാടികൾ ഒഴിവാക്കി പരിപാടികൾ ലളിതമാക്കി നടത്തിക്കൊണ്ട് ആഘോഷ പരിപാടിയുടെ ഭാഗമായി സംഭരിക്കുന്ന 2 ലക്ഷംരൂപ എസ്.എൻ.ഡി.പി യോഗം കേന്ദ്ര നേതൃത്വത്തിന്റെ നേതൃത്വത്തിൽ സംഭരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.
ചതയ ദിന പരിപാടികൾ മേഖലയിൽ എല്ലായിടത്തും വളരെ ലളിതമായ രീതിയിൽ നടത്താനും വിപുലമായ ആഘോഷം ഒഴിവാക്കാനും സംഭരിക്കുന്ന തുക യോഗം സംസ്ഥാനവ്യാപകമായി സംഭരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ശാഖകളോട് അഭ്യർത്ഥിച്ചു. യൂണിയൻ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.സോമൻ, കൗൺസിൽ അംഗങ്ങളായ എ.എൻ.കൃഷ്ണൻകുട്ടി, ശശി തറപ്പേൽ, ജിൻസ് ഉളിക്കൽ എന്നിവർ പ്രസംഗിച്ചു.