kottayam-bank

കുത്തുപറമ്പ്:കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ബ്രാഞ്ച് പൂക്കോട് നാളെ സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന്റെ 75 വാർഷികത്തോടനുബന്ധിച്ചാണ് നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടപാടുകാർക്കുള്ള എടിഎം കാർഡിന്റെ വിതരണവും നടക്കും. നാഷണലൈസ്ഡ് ബാങ്കുകളുടേത് ഉൾപ്പെടെ ഏത് എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്ന എടിഎം കാർഡുകളാണ് ഇടപാടുകാർക്ക് ലഭ്യമാക്കുന്നത്. 75 ആം വാർഷികത്തിന്റെ ഭാഗമായി ആദ്യകാല സാരഥികളെ ആദരിക്കും. കോട്ടയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹനൻ, സെക്രട്ടറി എം സമ്പത്ത് കുമാർ, വൈസ് പ്രസിഡന്റ് ടി കെ ഷമീം, ഡയറക്ടർമാരായ ഇ കെ ഹരീന്ദ്രൻ . കെ രഞ്ജിനി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.