hostel

കണ്ണൂർ:പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേയ്ക്ക് 2024-25 അദ്ധ്യയന വർഷത്തിൽ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യം. നിലവിൽ പട്ടികജാതി വിഭാഗത്തിന് 68 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 17 ശതമാനവും ഒ.ഇ.സി വിഭാഗക്കാർക്ക് അഞ്ച് ശതമാനവും പൊതുവിഭാഗത്തിന് 10 ശതമാനവും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്സ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിലെ മേലാധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ആഗസ്റ്റ് 12 നകം അപേക്ഷിക്കണം. ഫോൺ: 0497 2700596