കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മാലിന്യ മുക്ത വാരാചരണ ക്യാമ്പയിന് തുടക്കമായി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഷീബ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് സംസാരിച്ചു.സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ശുചീകരണ വാരം സംഘടിപ്പിക്കുന്നത്. ജീവനക്കാരുടെയും, വിദ്യാർത്ഥികളുടെയും വിവിധ സർവീസ് സംഘടനകളുടെയും സഹകരണത്തോടെയാണ് ശുചീകരണം. ഒരാഴ്ചത്തെ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി അക്കാഡമിക് ബ്ലോക്ക്, ആശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പരിസരം ശുചീകരിക്കും.