തലശ്ശേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലെ മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതവും കുടിശ്ശികയും പിരിക്കുന്നതിനായി ആഗസ്റ്റ് 23ന് രാവിലെ 10.30 മുതൽ തലശ്ശേരി ശ്രീ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. ബോർഡിനു കീഴിൽ ജില്ലയിലെ കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധി അടയ്ക്കണം.ക്ഷേമനിധിയിൽ അംഗത്വമെടുക്കാനായി അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ, ശമ്പള പട്ടിക പകർപ്പ് എന്നിവ സഹിതം സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പള പട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.