കണ്ണൂർ: കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിൽ ജില്ലയിൽ 2022 ജനുവരി ഒന്നുമുതലുള്ള 24394564 രൂപയും എസ്.ഡി.ആർ.എഫ് പ്രകാരമുള്ള 2023 ജൂലായ് 14 വരെയുള്ള 182,0260 രൂപയും വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് 2022 ജനുവരി ഒന്നുമുതൽ 2024 ഏപ്രിൽ മൂന്ന് വരെയുള്ള തുകയായ 279,13,528 രൂപ കർഷകരുടെ അക്കൗണ്ടിലേക്കും അനുവദിച്ചതായി ജില്ലാ പ്രിൻസിപ്പൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ജൂലായ് മാസം ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വൻകൃഷിനാശം നേരിട്ടവർ ബന്ധപ്പെട്ട കൃഷിഭവനിൽ വിവരം അറിയിക്കിച്ച് അക്ഷയ കേന്ദ്രങ്ങൾ മുഖേന എയിംസ് പോർട്ടലിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണമെന്നും ജില്ലാ കൃഷിഭവൻ അറിയിച്ചു.