തളിപറമ്പ്:ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഫുഡ്, ന്യൂട്രിഷൻ ഹെൽത്ത് വാഷ് ആൻഡ് മാർക്കറ്റിംഗിന്റെ സംയുക്ത ആഭിമുഖ്യത്തിൽ അമൃതം കർക്കിടകം ഫുഡ്‌ഫെസ്റ്റിന് തുടക്കമായി. തളിപ്പറമ്പ് താലൂക്ക് തഹസീൽദാർ കല ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ 9 വരെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ കർക്കിടക കഞ്ഞി ഫുഡ് ഫെസ്റ്റും ഉല്പന്ന പ്രദർശന വിപണനമേളയും സംഘടിപ്പിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ കർക്കിടക കഞ്ഞി, പത്തില തോരൻ, പായസം തുടങ്ങിയ പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദർശന വിപണനവും വില്പനയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ , അസിസ്റ്റന്റ് ജില്ലാമിഷൻ കോഡിനേറ്റർ പി.ഒ.ദീപ എന്നിവർ സംബന്ധിച്ചു.