bus

കാസർകോട് :വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന ഫെഡറേഷന്റെ ആഹ്വാനപ്രകാരം 22ന് ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും കാരുണ്യയാത്ര നടത്തുമെന്ന് ബസുടമകൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കിട്ടുന്ന തുക സംസ്ഥാന ഫെഡറേഷനെ ഏൽപ്പിക്കും. ഇത് ഉപയോഗിച്ച് സംസ്ഥാന കമ്മിറ്റി 25 വീടുകൾ നിർമ്മിച്ചു നൽകും. കാരുണ്യയാത്ര ദിനത്തിൽ പൊതുജനങ്ങൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ ബസുകളിൽ യാത്ര ചെയ്യണമെന്നും വിദ്യാർത്ഥികൾ ആകുന്ന സഹായം നൽകിയും വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഗിരിഷ്, ജനറൽ സെക്രട്ടറി ടി.ലക്ഷ്മണൻ, പി.എ.മുഹമ്മദ് കുഞ്ഞി, പി.സുകുമാരൻ, സി എ.മുഹമ്മദ് കുഞ്ഞി, എ.വി.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.