കണ്ണൂർ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11 മണിക്ക് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്ര അനാച്ഛാദനവും നൂതന ഖാദി ഉത്പന്നങ്ങളുടെ ലോഞ്ചിംഗും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ആദ്യവിൽപന നടത്തും. സമ്മാനകൂപ്പൺ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.