കണ്ണൂർ:ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള കണ്ണട അലവൻസ് സഹായം സംബന്ധിക്കുന്ന കത്തുകളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇ.ആർ.നിധിൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്, എസ്. കെ.സുരേഷ് കുമാർ, കൊല്ലൊൻ മോഹനൻ, കെ.വി.സന്തോഷ് കുമാർ, പി.ജി.നന്ദകുമാർ എന്നിവർ സംസാരിച്ചു.