പയ്യന്നൂർ: വയനാട് ദുരന്തത്തിൽ അനുശോചിച്ച് 20 ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി

ലളിതമായ ചടങ്ങുകളോടെ നടത്തുവാനും ആഘോഷ പരിപാടികൾക്കായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും എസ്.എൻ.ഡി.പി.യോഗം പയ്യന്നൂർ യൂനിയൻ തീരുമാനിച്ചു. യൂനിയൻ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന 20 ശാഖ ഭാരവാഹികളുടെ അടിയന്തര യോഗമാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തത്.

ഘോഷയാത്ര, വാദ്യമേളം, കലാപരിപാടികൾ തുടങ്ങിയ ഒഴിവാക്കി ഗുരുമന്ദിരങ്ങളിലും ഓഫീസുകളിലുമായി ലളിതമായ ചടങ്ങുകളോടെ ജയന്തി ആഘോഷിക്കും.

യൂനിയൻ വൈസ് പ്രസിഡന്റ് എം.കെ.രാജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖ സെക്രട്ടറിമാർ , പ്രസിഡന്റുമാർ, യൂണിയൻ കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ എം.ജി.സാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.നാരായണൻ, ബാബു മാടക്ക, കുമാരൻ വെങ്ങര, പ്രഭാകരൻ പയ്യന്നൂർ, ഡോ: സരോജം പാടിച്ചാൽ, ശാന്ത വിശ്വംഭരൻ, ബാബു വാഴയിൽ, വി.പി.നാരായണൻ ചെറുതാഴം, ബാലൻ കുണ്ടത്തിൽ, കൃഷ്ണൻ പണ്ണേരി, ശശി ഏറ്റുകുടുക്ക, വിനോദ് പെരിങ്ങോം, അക്കരക്കാരൻ വിജയൻ, സി.സുരേന്ദ്രൻ, ഗംഗാധരൻ മാസ്റ്റർ, മധു പാടിച്ചാൽ സംസാരിച്ചു.