കാഞ്ഞങ്ങാട്: ആർട്ടിസൻസ് ജനറൽ വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) ജനറൽ കൗൺസിൽ യോഗം മുസ്ലീംലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി ഉൽഘാടനം ചെയ്തു . അവശ്യസാധന വില നിയന്ത്രിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജാഫർ മൂവാരിക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു. എൻ.എ.ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം കുശാൽ നഗർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, ടി.അന്തുമാൻ, സെവൻ സ്റ്റാർ അബ്ദുൾ റഹിമാൻ ,മുത്തലിബ് കുളിയങ്കാൽ ,അബ്ദുൾ റഹിമാൻ ഹദ്ദാദ് , മജീദ് വേങ്ങര ,താരാനാഥ് സുള്ള്യ .കാത്തിം ,എം.സാദുലി ,സമീർ പടന്നക്കാട്, ടി.കെ.കുഞ്ഞി മെയ്തു എന്നിവർ സംസാരിച്ചു. ഇർശാദ് ആവിയിൽ സ്വാഗതം പറഞ്ഞു.