janakeeya-sadas

കാഞ്ഞങ്ങാട്: നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയ സദസ്സ് നഗരസഭ ടൗൺ ഹാളിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയസദസിൽ 170 പരാതികളും നിർദ്ദേശങ്ങളും ജനകീയ സദസ്സിൽ ലഭിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.ശകുന്തള,പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ.നാരായണൻ, ടി.കെ.രവി, പി. ശ്രീജ, എസ് പ്രീത, പ്രസന്നപ്രസാദ്, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, ആർ.ടി.ഒ കെ.സജി പ്രസാദ് എന്നിവർ പങ്കെടുത്തു. എം.വിജയൻ സ്വാഗതവും കെ.വി.ജയൻ നന്ദിയും പറഞ്ഞു.