കാസർകോട് :മഹിളാമോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനാചരണം സംഘടിപ്പിച്ചു. കാസർകോട്
സാരീസ് ഉൽപ്പാദിപ്പിക്കുന്ന കാസർകോട് വിദ്യാനഗറിലെ വിവേഴ്‌സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും കൂടുതൽ കാലമായി കൈത്തറി തൊഴിൽ ചെയ്യുന്ന സദാരാമ, പുരുഷോത്തമ എന്നിവരെ രവീശതന്ത്രി കുണ്ടാർ ആദരിച്ചു. തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് പോളിസിയുടെ വിതരണം മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം എം.എൽ.അശ്വിനി നിർവ്വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പുഷ്പ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പ്രമീള സി.നായിക്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.ജനനി, ജില്ലാസെക്രട്ടറി പുഷ്പ അമേക്കള, മധൂർ പഞ്ചായത്ത് പ്രസിഡന്റ് മഹിളാമോർച്ച സംസ്ഥാന സമിതി അംഗം എം.ശൈലജ ഭട്ട്, രബിത, യശോദ എന്നിവർ സംബന്ധിച്ചു.