sports

ചൊക്ലി:ഗ്രാമപഞ്ചായത്ത് സ്‌പോർട്സ് കൗൺസിലിന്റെയും കായിക അസോസിയേഷനുകളുടെയും സഹകരണത്തോടെ
ചൊക്ലിയിൽ ആരംഭിക്കുന്ന സമഗ്ര കായികഗ്രാമം പദ്ധതിക്ക് പരിശീലന കേന്ദ്രങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ആഗസ്റ്റ് 16 രാത്രി 12 മണി വരെയും ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൈകുന്നേരം 5 മണി വരെയും അപേക്ഷകൾ സ്വീകരിക്കും.കോളേജ്, ഹയർസെക്കൻഡറി ,ഹൈസ്‌കൂൾ, യു.പി,എൽ.പി സ്‌കൂളുകൾക്കും സ്‌പോർട്സ് ക്ലബ്ബുകൾ, വായനശാലകൾ , സാം സ്‌ക്കാരിക കേന്ദ്രങ്ങൾ എന്നിവയുടെ മേധാവികൾക്കും അപേക്ഷിക്കാം.കനോയ് ആൻഡ് കയാക്കിംഗ്, വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ ,കമ്പവലി ( വനിത )ഫുട്‌ബാൾ (വനിത ),ടേബിൾ ടെന്നീസ്,സെപത് താക്രോ.ആട്ട്യയ പെട്ടിയ,സോഫ്റ്റ്‌ബാൾ(വനിത ).ക്രിക്കറ്റ്(വനിത )റസ്‌ലിംഗ് ,ബോക്സിംഗ്, ഹോക്കി (വനിത )നീന്തൽ, കബഡി,ഷൂട്ടിംഗ് എന്നി ഇനങ്ങൾക്ക് പുറമെ താൽപര്യമുള്ളകായിക ഇനങ്ങൾക്ക് കൂടി അപേക്ഷിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ.രമ്യ അറിയിച്ചു.