raidco

കണ്ണൂർ: മാവിലായി റെയ്ഡ്‌കോ കറി പൗഡർ ഫാക്ടറിയിൽ റെയ്ഡ്‌കോ ഫുഡ്സ് വെബ്‌സൈറ്റ്, റെയ്ഡ്‌കോ പുരപ്പുറ സോളാർ എന്നിവയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. റെയ്ഡ്‌കോ ചെയർമാൻ എം.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാവിലായി റെയ്ഡ്കോ ഫാക്ടറിയുടെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കൽ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എയും റെയ്ഡ്‌കോ മട്ടന്നൂർ ഫ്രൂട്ട് കാനിംഗ് യൂണിറ്റിലെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും നിർവഹിച്ചു. റെയ്ഡ് കോ റിംഗ് കമ്പോസ്റ്റ് ലോഷൻ വിപണിയിലിറക്കൽ ഉദ്ഘാടനം എം.ടി.ഡി.സി ചെയർമാൻ പി.വി.ഗോപിനാഥൻ നിർവഹിച്ചു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എ.വി.ഷീബ, മുൻ എം.എൽ.എ കെ.കെ.നാരായണൻ, റെയ്ഡ്‌കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ,കെ.പുഷ്പജ, സി പി.മനോജ് കുമാർ, സി വി.ജയദേവ്, കെ.സി ബൈജു, ഒ.രമേശൻ, വാസു തോട്ടത്തിൽ, കെ.കെ. ഗംഗാധരൻ , എം.കെ.രാഹേഷ് തുടങ്ങിയവർ സംസാരിച്ചു.