കണ്ണൂർ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് ജില്ല അദ്ധ്യാപക ശിൽപശാലയും ആദരവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിയാട് കുളത്തിൽ മുങ്ങിത്താണ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ പി.കെ.ഹൃതുനന്ദ്, പി.കെ.ശ്രീഹരി, അദ്ധ്യാപക കൗൺസലർ അവാർഡ് ലഭിച്ച മുഹമ്മദ് കീത്തേടത്ത്, വിരമിച്ച ജെ.ആർ.സി. കൗൺസിലർമാരായ പി.അബ്ദുൽ ലത്തീഫ് ഹരീഷ് മണ്ടിയത്ത്, മനോജ് കുമാർ, പി.പി.സുധ, മികച്ച പ്രവർത്തനം നടത്തിയ പാപ്പിനിശ്ശേരി ഉപജില്ലാ കോഓർഡിനേറ്റർ പി എം.കൃഷ്ണപ്രഭ എന്നിവരെ ചടങ്ങിൽ ആദരിച്ചു
എൻ.ടി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കീത്തേടത്ത്, കെ.ജി.ബാബു, കെ.പി.നിർമ്മല, ടി.കെ.ശ്രീധരൻ, എൻ.ശോഭ എന്നിവർ സംസാരിച്ചു.