buds

തളിപ്പറമ്പ്‌:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള തളിപ്പറമ്പ്‌ നഗരസഭ ബഡ്‌സ്‌ സ്‌കൂൾ 12ന് രാവിലെ 10.30ന്‌ എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.തൃച്ചംബരം വട്ടപ്പാറയിൽ നഗരസഭയുടെ സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സിലാണ്‌ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നത്‌. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിഷമതകൾ തിരിച്ചറിഞ്ഞും രക്ഷിതാക്കളുടെ നിരന്തര ആവശ്യം കണക്കിലെടുത്തുമാണ്‌ ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കുന്നത്. നഗരസഭ സർവേയിലൂടെ കണ്ടെത്തിയ 18വയസിൽ താഴെയുള്ള 47 കുട്ടികളിൽ 25 പേർ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളിന്‌ ഈ വർഷം 13.5 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്.വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ,​വൈസ്‌ ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സെക്രട്ടറി കെ.പി,​സുബൈർ, പി.പി.​മുഹമ്മദ്‌ നിസാർ, എം.കെ.ഷബിത സി പി. മനോജ്, പി.റജില, പി.പ്രദിപൻ എന്നിവർ പങ്കെടുത്തു.