തൃക്കരിപ്പൂർ: കേരള പ്രദേശ് ഗാന്ധി ദർശൻവേദി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി. ടൗണിലെ നേതാജി സുബാഷ് ചന്ദ്രബോസ് സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടി ഗാന്ധി ദർശൻവേദി സംസ്ഥാന ഉപാധ്യക്ഷ ഡോ. പി.വി.പുഷ്പജ ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തത്തിൽ കേഴുന്ന വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്വാതന്ത്യ സ്മൃതി സംഗമം നടത്തിയത്. പി.കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പ്രവർത്തകൻ കെ.വി.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, മണ്ഡലം പ്രസിഡന്റ് എം.രജീഷ് ബാബു, ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ രാഘവൻ കുളങ്ങര, വൈസ് ചെയർമാൻ എ.വി.ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.മനോഹരൻ, വി.വി.രാജൻ, ഡോ.കെ.സുധാകരൻ, എ.എം.രാജഗോപാലൻ, എ.വി.പത്മനാഭൻ, വിനോദ് എരവിൽ, സി.ദാമോദരൻ, ടി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.