rottary

പിലാത്തറ:ഈ വർഷത്തെ സ്വാതന്ത്ര്യദിനം വികസിത് ഭാരത് എന്ന തീമിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി തൊഴിൽ തേടുന്നവർക്ക് പരിശീലനവും ലക്ഷ്യബോധവും നൽകുകയെന്ന ഉദ്ദേശത്തോടെ പിലാത്തറ റോട്ടറി ക്ലബ്ബ് ഫ്രീഡം സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കു

മെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിലാത്തറ ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷന്റെ സഹകരണത്തോടെയാണ് 10 വിദ്യാർത്ഥികൾക്ക് ജോബ് സ്‌കിൽ ട്രെയിനിംഗ് ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്‌പേർട്ട് എന്ന കോഴ്സിൽ സ്‌കോളർഷിപ്പോടെ പരിശീലനം നൽകും. പ്ലസ് ടു, ഡിഗ്രി, ബിടെക് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.വാർത്താ സമ്മേളനത്തിൽ സി.കെ.പത്മനാഭൻ, കെ.അരവിന്ദാക്ഷൻ, കെ.പി.ഷനിൽ, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു. ഫോൺ 8281016662, 0497280279.