
മാഹി:പന്തക്കൽ പി.എം.ശ്രീ ഐ.കെ.കെ.ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിൽ ദൃശ്യവിരുന്ന് ഒരുക്കി.ആറ് ക്യാൻവാസുകളിലായി കുട്ടികൾ തയ്യാറാക്കിയ കൊളാഷിന് മുന്നിൽ അണിനിരന്നാണ് വിദ്യാർത്ഥികൾ നൃത്തം അവതരിപ്പിച്ചത്. ചിത്രകാരനും കലാദ്ധ്യാപകനുമായ കെ.കെ.സനിൽ കുമാർ നേതൃത്വം നൽകി. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ കെ.റീനയുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി പ്രവർത്തകൻ സി പി.ഹരീന്ദ്രൻ പ്രഭാഷണം നടത്തി . പ്രധാനാ ദ്ധ്യാപകൻ കെ.വി.മുരളീധരൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ.ജയപ്രഭ സംസാരിച്ചു . സനിൽകുമാർ ചിത്രപരിചയം നടത്തി . വിദ്യാർത്ഥികളായ പി.കെ.പാർവ്വണ. പി.കെ.ദേവന, എസ്.ശ്രീനന്ദ ,അനന്യ മനോജ്കുമാർ, അവന്തിക രാജീവൻ, കെ.അഞ്ജന. എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്, സി സി എ, സോഷ്യൽ സയൻസ് ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്.