nss-

കാസർകോട് :എൻ. എസ്. എസ് താലൂക്ക് കരയോഗ യൂണിയൻ ഹ്യൂമൺ റിസോർസ് സെന്ററിന്റെ നേതൃത്വത്തിൽ ദ്വിദിന വിവാഹപൂർവ അവബോധന ക്ലാസ് സംഘടിപ്പിച്ചു. കാസർകോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന പരിപാടി കേരള സെൻട്രൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ എം.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. .ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ,എ.ബാലകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. വി.വി.പ്രഭാകരൻ , പി.ഗോപാല കുറ്റിക്കോൽ , പി.വി.സുജാത ,ഡോ.വിനീത നമ്പ്യാർ ,അഡ്വ,പി.പി.ശ്യാമളാദേവി ,അനൂപ് കുമാർ ,എ.ശങ്കരൻ നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു .യൂണിയൻ സെക്രട്ടറി ഇ.അരവിന്ദാക്ഷൻ സ്വാഗതവും താലൂക്ക് വനിതാ വിഭാഗം പ്രസിഡന്റ് സ്മിത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.ക്ലാസ് ഇന്ന് സമാപിക്കും.എ.എസ്. പി . പി ബാലകൃഷ്ണൻ നായർ സർട്ടിഫിക്കറ്റ് വിതരണം നടത്തും.