പയ്യന്നൂർ : ഭവന രഹിതരെ സഹായിക്കുന്നതിനായി ചിറ്റിലപ്പള്ളി- പയ്യന്നൂർ റോട്ടറി ക്ലബ്ബ് സ്വപ്നഭവന പദ്ധതിയിൽ മൂന്ന് വീടുകൾക്ക് നൽകുന്ന ഭാഗിക സാമ്പത്തിക സഹായത്തിന് അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അഞ്ച് സെന്റിൽ അധികം വസ്തു ഇല്ലാത്തവർക്ക് 450 ചതുരശ്ര അടിയിൽ അധികം വിസ്തീർണ്ണമില്ലാത്ത വീട് നിർമ്മാണത്തിനാണ് ഭാഗികമായി സാമ്പത്തിക സഹായം നൽകുന്നത്. വസ്തു സ്ഥിതി ചെയ്യുന്നത് പയ്യന്നുരിലോ പരിസര പ്രദേശങ്ങളിലോ ആയിരിക്കണം. മറ്റു പദ്ധതികളിൽ ഉൾപ്പെട്ടവരെയോ, സാമ്പത്തിക സഹായം ലഭിക്കുന്നവരെയോ പരിഗണിക്കുന്നതല്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അസ്സൽ രേഖ ഉണ്ടായിരിക്കണം.പി.സജിത്ത് , പ്രസിഡന്റ് പയ്യന്നൂർ റോട്ടറി ക്ളബ്ബ് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 9846225958. അപേക്ഷയുടെ അവസാന തീയതി 25.