കണ്ണൂർ: ഫ്ളാറ്റിന്റെ വില രജിസ്ട്രേഷൻ രേഖകളിൽ കുറച്ചുകാട്ടിയതിന്റെ പേരിൽ നടി കാവ്യ മാധവൻ നാലുലക്ഷം രൂപ അധികം അടക്കണമെന്ന കണ്ണൂർ ജില്ലാ രജിസ്ട്രാറുടെ ഉത്തരവ് കണ്ണൂർ ജില്ലാ കോടതി റദ്ദാക്കി. മലബാർ ബിൽഡേഴ്സിന്റെ ആയിക്കരയിലെ ഫ്ളാറ്റ് വാങ്ങിയത് 31.83 ലക്ഷം രൂപയ്ക്കാണെന്ന കാവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 73.22 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടന്നതെന്നായിരുന്നു രജിസ്ട്രാറുടെ കണ്ടെത്തൽ. ജില്ലാ കോടതി (3) ജഡ്ജി റൂബി ജോസാണ് ഉത്തരവ് റദ്ദാക്കിയത്.കാവ്യയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.എൽ.അബ്ദുൽ സലാം, കെ.വി.സുരേഷ് ബാബു, സയ്യിദ് തുബ് എന്നിവർ ഹാജരായി.