തൃക്കരിപ്പൂർ:കാലിക്കടവ് സ്റ്റേഡിയത്തിൽ 24 മുതൽ 26 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപീകരണയോഗം. കരക്കേരു ഫ്രന്റ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.വി.പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മധുസൂദനൻ ചാമ്പ്യൻഷിപ്പ് നടത്തിപ്പ് വിശദീകരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി.ബാലൻ, ഗ്രാമപഞ്ചായത്തംഗം പി.രേഷ്ണ, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.അശോകൻ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അശോകൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.പി.പ്രസന്നകുമാരി(ചെയർപേഴ്സൺ) ഡോ.വി.പി.പി.മുസ്തഫ(വർക്കിംഗ് ചെയർമാൻ) കെ.മധുസൂദനൻ (ജനറൽ കൺവീനർ). ഏഴ് സബ് കമ്മിറ്റികൾ ഉൾപ്പെടെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.