തളിപ്പറമ്പ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തളിപ്പറമ്പ് ബ്ളോക്ക് കൺവെൻഷൻ ഏഴാംമൈൽസ് ടാപ്കോസ് ഓഡിറ്റോറിയത്തിൽ പു ക സ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. ഐ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയികളായ പെൻഷൻകാരുടെ മക്കൾ,പേരമക്കൾ എന്നിവരേയും സിവിൽ സർവ്വീസ് പരീക്ഷയിൽ 94ാം റാങ്ക് നേടിയ ആനി ജോർജിനേയും അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ടി.വി.വനജാക്ഷി, പി. കുഞ്ഞിക്കണ്ണൻ, എം.ദിനേശൻ, വി.പ്രേമരാജൻ, സി ഒ.ശങ്കരൻ, ടി.ബാലകൄഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ളോക്ക് സെക്രട്ടറി ആന്റണി ഡൊമിനിക് സ്വാഗതവും കെ.വി.ബാലൻ നന്ദിയും പറഞ്ഞു.