quit

തലശ്ശേരി:രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ട മുഖം തുറക്കേണ്ട സമയമായി എന്ന് എൻ.സി പി(എസ്) കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.സരേശൻ പറഞ്ഞു. എൻ.സി പി(എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റിന്ത്യാ ദിന അനുസ്മരണ യാത്രയ്ക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സരേശൻ. ബ്ലോക്ക് പ്രസിഡന്റ് പുരുഷു വരക്കുൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രജീഷ്, പി.സന്ധ്യ സുകുമാരൻ, കെ.മുസ്തഫ, കെ.പി.രജിന എന്നിവർ സംസാരിച്ചു. കിറ്റ് ഇന്ത്യ ജന സ്മൃതി യാത്രക്ക് എം.സുരേഷ് ബാബു, കെ.ജോസ് പ്രകാശ്, കെ.എം.പ്രവീൺകുമാർ, കെ.ആനന്ദൻ എന്നിവർ നേതൃത്വം നൽകി.