പാനൂർ:ചമ്പാട്, വെസ്റ്റ് യു.പി സ്‌കൂൾ ശതാബ്ദിയാഘോഷ സംഘാടകസമിതി യോഗം സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ശശിധരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.മണിലാൽ, വാർഡംഗങ്ങളായ സി രൂപ, ഹഫ്സത്ത് ഇടവലത്ത്, കെ.സുനിത, പി.ടി.എ പ്രസിഡന്റ് കെ. നിഷാദ്, പി.പി പ്രദീപൻ, ടി. ഹരിദാസ്, നസീർ ഇടവലത്ത്, ചമ്പാട് എൽ.പി പ്രധാനദ്ധ്യാപകൻ കെ.ജയകൃഷ്ണൻ, ടി.പി.പ്രേമനാഥൻ എന്നിവർ സംസാരിച്ചു. പ്രധാനദ്ധ്യാപകൻ വി.പി.രജിലേഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി സുർജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.ഹരിദാസ് (ചെയർമാൻ), മാനേജർ രവി മാസ്റ്റർ, വി.പി രജിലേഷ് (കൺവീനർമാർ)