തലശ്ശേരി: മിഡ് ടൗൺ ലയൺസ് ക്ലബ്ബ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എൻ.സി.സി യൂണിറ്റിറ്റ്, ആരോഗ്യമൈത്രി കാടാച്ചിറ, ഹരിത കേരള മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബ്രണ്ണൻ കോളേജിൽ സംഘടിപ്പിച്ച ഇലയറിവ് ഉത്സവം 2024 നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ. കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. മിഡ് ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ബോബി സഞ്ജീവ് വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ.ജെ.വാസന്തി അദ്ധ്യക്ഷത വഹിച്ചു. എം .എസ്.ആനന്ദ് ക്ലാസ്സ് നയിച്ചു, റിനിൽ മനോഹർ, ലിഷിത, ആദിശ്രീ, പി.പി.മാണി , രേവതി സംസാരിച്ചു. ഇലയറിവ് ഉത്സവത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, ഇലകളുടെ പ്രദർശനം എന്നിവയും ഉണ്ടായി. 150 ഓളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇല ചെടികൾ വിതരണം ചെയ്തു.