കാഞ്ഞങ്ങാട്: ദേശീയ അദ്ധ്യാപക പരിഷത്ത് വനിതാ വിംഗിന്റെ നേതൃത്വത്തിൽ ജില്ലാവനിതാ സംഗമം മുൻ സംസ്ഥാന സെക്രട്ടറി പി. രേവതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എൻ.ടി.യു ജില്ലാ പ്രസിഡന്റ് ടി. കൃഷ്ണൻ, സംസ്ഥാന വനിതാ ജോയിന്റ് കൺവീനർ എ. സുചിത, ജില്ലാ കൺവീനർ കെ. ദിവ്യ, കെ.ആർ. ചന്ദ്രിക എന്നിവർ സംസാരിച്ചു. വനിത സംഗമത്തോടനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി രാമായണ പാരായണ മത്സരം, രാമായണം ക്വിസ് മത്സരം, കഥാപാത്ര നിരൂപണം, ഉപന്യാസമത്സരം എന്നിവയും അദ്ധ്യാപകർക്ക് ദേശഭക്തിഗാന മത്സരം, ഉപന്യാസ മത്സരം തുടങ്ങിയവയുമുണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ഉണ്ടായി.