കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് വയനാട്ടിൽ താമസിച്ച് നിസ്വാർത്ഥ സേവനം ചെയ്ത ആംബുലൻസ് ക്യാപ്റ്റൻമാർക്ക് ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സ്നേഹാദരവ് നൽകി. മുനീർ ചെമ്മനാട്, വി.ജി ബാബുരാജ്, എം. സിറാജ്, എ. ബാലൻ, മിഥുൻ ബാലകൃഷ്ണൻ, അസ്ലാം കുഞ്ചത്തൂർ എന്നിവർക്കാണ് ആദരവ് നൽകിയത്. രാജൻ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ഓഫീസിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. ദിനേശ് കുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി കെ.ടി. ജോഷി മോൻ, മണി കോട്ടപ്പാറ, പ്രശാന്ത് മാലക്കല്ല്, മധു കാലിച്ചാനടുക്കം, മിഥുൻ തോയമ്മൽ എന്നിവർ സംസാരിച്ചു. രതീഷ് വിപഞ്ചിക സ്വാഗതവും ഗോകുലാനന്ദൻ മോനാച്ച നന്ദിയും പറഞ്ഞു.