office
പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് എം. വിജിൻ. എം.എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. നവീകരിച്ച ഭക്ഷണഹാൾ ആചാരക്കാർ ക്ഷേത്രത്തിന് സമർപ്പിച്ചു. എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സരിത അദ്ധ്യക്ഷത വഹിച്ചു. പി.വി വിജയൻ, വി.കെ കുഞ്ഞപ്പൻ, കെ. ദാമോദര പൊതുവാൾ, പി.സി ബാലകൃഷ്ണൻ, സി.വി കൃഷ്ണൻ, ടി.വി ഷൈജു, സി.കെ ശ്രീജ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. ശ്രീധരൻ സ്വാഗതവും ട്രഷറർ വി.പി മോഹനൻ നന്ദിയും പറഞ്ഞു. സംഘാടക സമിതിയുടെ വയനാട് ദുരിതാശ്വാസ നിധി സ്മരണിക കൺവീനർ എൻ.വി ഗംഗാധരൻ എം.എൽ.എക്ക് കൈമാറി.
2025 ജനുവരി 25, 26, 27, 28 തീയതികളിലാണ് പെരുങ്കളിയാട്ടം നടക്കുന്നത്.